കോഴിക്കോട്ട് കാട്ടുപന്നി കാറിലിടിച്ച് ഒരാൾ മരിച്ചു

0
54

കോഴിക്കോട്ട് കാട്ടുപന്നി കാറിലിടിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് തൊണ്ടയാട് ബൈപാസിലാണ് അപകടം. ചേളന്നൂർ ചേളന്നൂര്‍ ചിറ്റടിപ്പാറയില്‍ സിദ്ദിഖാണ് മരിച്ചത്. കാട്ടുപന്നി ഇടിച്ചതിനുപിന്നാലെ നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സിദ്ദിഖ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.