Thursday
18 December 2025
29.8 C
Kerala
HomeKeralaകോവിഡ് വ്യാപനം: വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ആലോചനയില്‍, അവലോകനയോഗത്തിൽ അന്തിമ തീരുമാനം

കോവിഡ് വ്യാപനം: വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ആലോചനയില്‍, അവലോകനയോഗത്തിൽ അന്തിമ തീരുമാനം

സംസ്ഥാനത്ത് കൊവിഡ്- ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം കൂടുന്ന വാരാന്ത്യ നിയന്ത്രണം അടക്കം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലാകും ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. വാരാന്ത്യ നിയന്ത്രണമുള്‍പ്പെടെ ഏര്‍പ്പെടുത്തുന്നത് യോഗത്തില്‍ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. സ്‌കൂളുകളുടേയും ഓഫീസുകളുടേയും പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന ആവശ്യം ഉദ്യോഗസ്ഥതലത്തില്‍ ഉയര്‍ന്നിരുന്നു.

അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കിയാല്‍ സ്‌കൂളുകള്‍ അടയ്ക്കുന്ന കാര്യം ആലോചിക്കും.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊവിഡ് അവലോകന യോഗം അവസാനം ചേര്‍ന്നത്. സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി ചുരുക്കിയുളള നിയന്ത്രണം മാത്രമാണ് അന്ന് ഏര്‍പ്പെടുത്തിയത്.

തിരുവനന്തപുരത്തേയും എറണാകുളത്തേയും സാഹചര്യം ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലും എൻജിനീയറിങ് കോളജിലും പുതിയ കോവിഡ് കസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതും കൊണ്ടാണ് വെള്ളിയാഴ്ച തന്നെ വീണ്ടും അവലോകനയോഗം വിളിച്ചുചേർക്കുന്നത്. ബുധനാഴ്ച 12,742 പേർക്കാണ് രോഗം സ്ഥികരീകരിച്ചത്. 17.05 ആയിരുന്നു ടിപിആര്‍.

RELATED ARTICLES

Most Popular

Recent Comments