കെ സുധാകരനെ കൈകാര്യം ചെയ്യാനാളുണ്ട്: കെ പി അനില്‍കുമാര്‍

0
70

ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തെ ന്യായീകരിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ആഞ്ഞടിച്ച് കെ പി അനില്‍കുമാര്‍. സുധാകരന്‍ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാനിറങ്ങിയാല്‍ സുധാകരനെ കൈകാര്യം ചെയ്യാൻ കേരളത്തിൽ ആളുകളുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു.
ഒരു കാര്യം ഞാന്‍ സുധാകരനോട് പറയാന്‍ ആഗ്രഹിക്കുന്നു. സുധാകരന്‍ പറയുന്നു എന്റെ കുട്ടികളെ ഞാന്‍ അയച്ചു. ആര്‍ക്കെതിരെ, എസ്എഫ്ഐക്കാരനെ കുത്തി മലര്‍ത്താന്‍.

സുധാകരാ, കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കാമെങ്കില്‍ ഈ കേരളത്തില്‍ രാഷ്ട്രീയം നടത്താം. അതല്ല പേപ്പട്ടിയെപ്പൊലെ ആളുകളെ ഉപദ്രവിച്ച് റോഡിലൂടെ നടക്കുകയാണെങ്കില്‍ സുധാകരനെ കൈകാര്യം ചെയ്യാന്‍ ആണുങ്ങളുണ്ട് കേരളത്തിലെന്ന് തിരിച്ചറിയാന്‍ സുധാകരന് സാധിക്കണം- അനിൽകുമാർ പറഞ്ഞു. കൊലകൊല്ലിയെ പോലെ ആര്‍ത്തട്ടഹിച്ചാണ് സുധാകരനിവിടെ നടക്കുന്നതെങ്കില്‍, ആ കൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണില്‍ കുത്തിക്കാനുള്ള ചങ്കൂറ്റവും ഉശിരുമുള്ള കുട്ടികളാണ് ഇവിടെ ഇരിക്കുന്നതെന്ന് തിരിച്ചറിയാന്‍ സുധാകരന് സാധിക്കണം. ബ്ലേഡ് – മണല്‍ മാഫിയകളുമായി മാത്രം കൂട്ടുകെട്ടുള്ളയാളാണ് സുധാകരാണെന്നും അനിൽകുമാർ പറഞ്ഞു.

തന്റെ കുട്ടികള്‍ രണ്ടും കല്‍പിച്ച് ഇറങ്ങിയിരിക്കുകയാണെന്നും ധീരജിന്റെത് ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണെന്നും ആയിരുന്നു ഇടുക്കി കൊലപാതകത്തിൽ സുധാകരന്റെ പ്രതികരണം.