‘പകരം ചോദിക്കാൻ ഇറങ്ങിയിരുന്നെങ്കിൽ സിപിഐ എമ്മിന്റെ പൊടിപോലും കാണില്ല’; ഭീഷണിയുമായി കെ സുധാകരൻ

0
56

സിപിഐ എമ്മിനെതിരെ വീണ്ടും ഭീഷണിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് ഓഫീസ് ആക്രമണത്തിന്റെ പേര് പറഞ്ഞാണ് സുധാകരൻ ഭീഷണി മുഴക്കി രംഗത്തുവന്നിരിക്കുന്നത്. സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെ സിപിഐ എം സംഗതിമായ ആക്രമണം നടത്തുകയാണെന്നാണ് സുധാകരന്റെ ആരോപണം. ഇത് കോൺഗ്രസ് കൈയ്യും കെട്ടിനോക്കി നിൽക്കുമെന്ന് കരുതരുതെന്നും ഭീഷണിയിലുണ്ട്. ‘പകരം ചോദിക്കാൻ കോൺഗ്രസ് ഇറങ്ങിയാൽ പിന്നെ സിപിഐ എമ്മിന്റെ പൊടി പോലും കാണില്ലെന്നും’ സുധാകരൻ ആക്രോശിച്ചു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യമല്ല കോൺഗ്രസിന്റെത്. ജനാധിപത്യബോധം എന്താണെന്ന് നല്ല തിരിച്ചറിവുള്ള പ്രസ്ഥനമാണ് കോൺഗ്രസ് എന്നും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന സുധാകരൻ കണ്ടെത്തിയിട്ടുണ്ട്.

ഇടുക്കി കൊലപാതകത്തിന്റെ പേരിൽ കെപിസിസിയെ പ്രതിക്കൂട്ടിൽ കയറ്റാനുള്ള വൃഥാശ്രമം നടത്തുകയാണ് സിപിഐ എം. പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
ധീരജിന്റെ രക്തസാക്ഷിത്വം ഇരന്നുവാങ്ങിയതാണെന്നും കെ എസ് യുവിലെ തന്റെ കുട്ടികള്‍ മുമ്പത്തെ പോലെയല്ല, രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞിരുന്നു. രണ്ടും കൽപ്പിച്ചാണ്‌ യൂത്ത്‌ കോൺഗ്രസുകാരെ കോളേജിലേക്ക്‌ അയച്ചതെന്നും പരസ്യമായി പറഞ്ഞു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഓഫീസ് ആക്രമണത്തിന്റെ പേര് പറഞ്ഞ് സിപിഐ എമ്മിനെതിരെ ഭീഷണി മുഴക്കിയത്.
ഇടുക്കി പൈനാവ് എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റും ഗുണ്ടയുമായ നിഖിൽ പൈലി അടക്കമുള്ള ക്രിമിനലുളകളെ സംരക്ഷിക്കുമെന്ന് തന്നെയാണ് സുധാകരൻ ആവർത്തിക്കുന്നത്.