ധീരജ് കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകി

0
55

ഇടുക്കി പൈനാവ് എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന കേസില്‍ പൊലീസ് പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. കേസിലെ മുഖ്യപ്രതിയും യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖിൽ പൈലി, കെഎസ്‌യു യൂണിറ്റ്‌ സെക്രട്ടറിയും പറവൂർ പുത്തൻവേലിക്കര സ്വദേശിയുമായ അലക്സ് റാഫേൽ, യൂത്ത്‌ കോൺഗ്രസ്‌ ഇടുക്കി നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ തടിയമ്പാട് ഇടയാൽ വീട്ടിൽ ജെറിൻ ജോജോ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായാണ് പ്രത്യേക അന്വേഷകസംഘം ഹർജി സമർപ്പിച്ചത്. കട്ടപ്പന ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ്‌ അന്വേഷകസംഘം അപേക്ഷ നൽകിയത്.
ധീരജ്‌ രാജേന്ദ്രനെ യൂത്ത്‌ കോൺഗ്രസ്‌–കെഎസ്‌യു പ്രവർത്തകർ ആസൂത്രിതമായി കൊന്നതാണെന്ന്‌ പൊലീസ് റിമാൻഡ്‌ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.