ധീരജ് കൊലപാതകം: കാഷ്വല്‍സംഭവമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ്

0
48

ഇടുക്കി പൈനാവ് എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തില്‍ വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. ധീരജിന്റെ കൊലപാതകം കാഷ്വല്‍ സംഭവമാണെന്നായിരുന്നു സി പി മാത്യുവിന്റെ പ്രതികരണം.

എല്ലാ ദിവസവും ഇങ്ങനെയുള്ള സംഭവം ഉണ്ടാവുമോ എന്നും സി പി മാത്യു ചോദിച്ചു. പ്രതികള്‍ക്കായി കോടതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹാജരായതില്‍ തെറ്റില്ല. വക്കീല്‍ ജോലിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം സി പി എം തിരക്കഥക്ക് അനുസരിച്ചാണ് നീങ്ങുന്നതെന്നും സി പി മാത്യു ആരോപിച്ചു.

നിരപരാധികളെ വരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും സി പി മാത്യു കണ്ടെത്തി.