Monday
12 January 2026
27.8 C
Kerala
HomeKeralaപുറത്താക്കിയ യുവതിക്കും മക്കൾക്കും സുരക്ഷിത ഇടമൊരുക്കാൻ കോടതി ഉത്തരവ്, വീട് പൂട്ടി സ്ഥലം വിട്ട് ഭർത്താവ്

പുറത്താക്കിയ യുവതിക്കും മക്കൾക്കും സുരക്ഷിത ഇടമൊരുക്കാൻ കോടതി ഉത്തരവ്, വീട് പൂട്ടി സ്ഥലം വിട്ട് ഭർത്താവ്

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും രണ്ട് കുട്ടികളെയും വീട്ടിൽ നിന്നും പുറത്താക്കി ഭർത്താവ്.
പാലക്കാട് ആലത്തൂരിലാണ് സംഭവം. ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയുമാണ് ഭർത്താവ് മൂന്ന് ദിവസമായി വീടിന് പുറത്താക്കിയത്. യുവതിയും കുട്ടികളും ഗേറ്റിന് മുന്നിൽ ഭർതൃവീട്ടുകാരുടെ കാരുണ്യം തേടി കാത്തിരിക്കുകയാണ്.
ലക്ഷങ്ങളുടെ സ്ത്രീധനം നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടാണ് പീഡനമെന്ന് യുവതിയും ബന്ധുക്കളും പറഞ്ഞു.

ഇവർക്ക് സുരക്ഷിത ഇടമൊരുക്കാൻ കോടതി ഉത്തരവുണ്ട്. എന്നാൽ വീട് പൂട്ടി ഭർത്താവ് ബന്ധുക്കളെയും കൊണ്ട് നാടുവിട്ടു. മൂന്ന് ദിവസമായി കുഞ്ഞുങ്ങളെയും കൂട്ടി ഈ ഗേറ്റിനോട് ചേർന്നാണ് ഇവരുടെ ഊണും ഉറക്കവും. രാത്രിയിൽ അടുത്ത വീട്ടിലെ ചായ്പിലും കടയുടെ മുന്നിലും അഭയം തേടും. മറ്റ് വഴികളില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഇവർക്കറിയില്ല. യുവതിയുടെ പരാതി വ്യാജമെന്നാണ് ഭർത്താവിന്റെയും കുടുംബത്തിന്റെയും നിലപാട്.

RELATED ARTICLES

Most Popular

Recent Comments