കുൽഗാമിൽ സുരക്ഷാ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ജെയ്‌ഷെ ഭീകരനെ വധിച്ചു

0
47

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരനെ തിരിക്കത്തറിഞ്ഞു. 2018 മുതൽ ഷോപ്പിയാനിലും കുൽഗാമിലും സജീവമായ പാകിസ്താൻ പൗരനായ ബാബർ ആണെന്ന് തിരിച്ചറിഞ്ഞതായി ഐ ജി വിജയ്കുമാർ അറിയിച്ചു. ഒരു റൈഫിൾ, ഒരു പിസ്റ്റൾ, രണ്ട് ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തു. ബുധനാഴ്ച രാവിലെയാണ് ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ പരിവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് ഇന്ത്യൻ സൈന്യത്തിന്റെയും ജെ-കെ പൊലീസിന്റെയും സംയുക്ത പരിശോധന പുരോഗമിക്കുകയാണ്.