തൃശൂരിൽ വനിതാ ആരോഗ്യപ്രവർത്തക തീകൊളുത്തി മരിച്ചു

0
61

തൃശൂരിൽ ഹെൽത്ത് ഇൻസ്പെക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തങ്ങാലൂർ സ്വദേശി അമ്പിളിയാണ് (53) മരിച്ചത്. വീട്ടിലെ ശുചിമുറിയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൃശൂർ അവണൂർ പിഎച്ച്സിയിൽ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് ആയിരുന്ന അമ്പിളിക്ക് ഈയിടെയാണ് എൽഎച്ച്ഐ ആയി സ്ഥാനക്കയറ്റം ലഭിച്ച് വരവൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. എന്നാൽ ജോലിയിൽ പ്രവേശിക്കാതെ അവധിയെടുക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി.