ധീരജ് വധം ; ദാസ്യപ്പണിയുടെ മാധ്യമ വേർഷൻ

0
299

എന്റെ അഭിപ്രായം നിങ്ങളുടേതുമാക്കി മാറ്റാൻ രണ്ട് വഴികളുണ്ട്. ഒന്ന്, എന്റെ അഭിപ്രായം നിങ്ങളേറ്റുപറയും വരെ നിങ്ങളെ തുടർച്ചയായി വെടിവച്ചുകൊണ്ടിരിക്കുക. രണ്ട്, നിരന്തരമായ പ്രചാരണത്തിലൂടെ എന്റെ അഭിപ്രായം നിങ്ങളുടേതാക്കി മാറ്റുക. ഞങ്ങൾ നാഷണൽ സോഷ്യലിസ്റ്റുകൾ രണ്ടാമത്തെ വഴിയാണ് പ്രാഥമികമായി തെരഞ്ഞെടുത്തിരിക്കുന്നത്- ഗീബൽസ് പറഞ്ഞതാണിത്. ഇരുപത്തിഒന്നു വയസ് മാത്രമുള്ള ഒരു വിദ്യാർത്ഥിയുടെ ചോരയുണങ്ങാത്ത ശരീരം ആശുപത്രി മോർച്ചറിയിൽ കിടക്കുമ്പോൾ കെപിസിസിയുടെ ഗുണ്ടാ പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞ കാര്യം ഗീബൽസിനെയും വെല്ലുന്നതാണ്. അതിങ്ങനെ ആയിരുന്നു. “കെ എസ് യുക്കാര്‍ കത്തിയെടുത്ത് എസ്എഫ്ഐക്കാരെ കുത്താന്‍ പോയ ചരിത്രം കേരളത്തിലില്ല. നെഞ്ചത്ത് കൈവെച്ച് എനിക്ക് അത് പറയാന്‍ കഴിയും. എന്നാല്‍ എസ്എഫ്ഐക്കാര്‍ കൊലപ്പെടുത്തിയ കെ എസ് യുക്കാരുടെ മണ്‍കൂനകള്‍ കേരളത്തിലുടനീളം കാണാന്‍ കഴിയും.