ധീരജ് വധം ആസൂത്രിതം, തെളിവുകൾ പുറത്ത്, കൊലയാളികൾക്ക് പരസ്യ പിന്തുണ നൽകി സൈബര്‍ കോണ്‍ഗ്രസ്

0
157

‘ചങ്കേ കൂടെയുണ്ട്… തളർന്നു പോകരുത് നീ…. ‘ ധീരജ് എന്ന വിദ്യാർത്ഥിയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിഖിൽ പൈലി എന്ന യൂത്ത് കോൺഗ്രസ് നേതാവിന് പരസ്യമായി പിന്തുണ നൽകി സൈബർ കോൺഗ്രസ് പോരാളി അഡ്മിനും കൊല്ലം കോടതിയിലെ അഭിഭാഷകനുമായ ശ്രീദേവ് എസ് എസ് സോമൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണിത്. “നിഖിലിന് ഐക്യദാർഢ്യം, സംരക്ഷിക്കണം നമ്മൾ…” ഇടുക്കിയിലെ യൂത്തന്മാർ ഇട്ട പോസ്റ്റ് ഇങ്ങനെയായിരുന്നു. ധീരജിനെ കൊലപ്പെടുത്തിയതിനുതൊട്ടുപിന്നാലെ ഇവർ തങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ മാറ്റി. ആഹ്ലാദം പ്രകടിപ്പിച്ചും ശരത് ലാൽ, കൃപേഷ്, ഷുഹൈബ് എന്നിവരുടെ ഫോട്ടോ പ്രൊഫൈൽ ആക്കിയുമാണ് ഇടുക്കിയിലെ യൂത്തന്മാർ രംഗത്തുവന്നത്.
ഇന്ത്യയുടെ ജീവനാഡിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സൈബർ മേഖലയിൽ ശക്തിപ്പെടുത്താൻ പോരാടുന്നവർ എന്നാണ് ഇടുക്കിയിലെ യൂത്തന്മാർ പറയുന്നത് തന്നെ. ഇനി സുധാകരനോടും ചെന്നിത്തലയോടും ഷാഫി പറമ്പിലിനോടും ഒക്കെയാണ്.