ധീരജ് വധം: കെഎസ്‌യു യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേല്‍ അറസ്റ്റില്‍

0
64

ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കെഎസ് യു കോളേജ് യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേലാണ് പിടിയിലായത്. ഇതോടെ സംഭവത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതകശേഷം അലക്‌സ് പറവൂരിലേയ്ക്ക് മുങ്ങുകയായിരുന്നു. നിഖില്‍, പൈലി , ജെറിന്‍ ജിജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.