കൊന്നും കൊലവിളിച്ചും സുധാകരനിസം

0
302

രക്തദാഹിയായ കെപിസിസി പ്രസിഡന്റ് കുമ്പക്കുടി സുധാകരന്റെ തിട്ടൂരമാണ് കൊന്നും കൊലവിളിച്ചും കോൺഗ്രസ് ഇപ്പോൾ നടപ്പാക്കുന്നത്. കേരളത്തിന്റെ സമാധാന അന്തരീക്ഷം ബോധപൂർവം തകർക്കാൻ സുധാകരൻ കഴിഞ്ഞ കുറെ ദിവസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സെമി കേഡർ നേതാവ് കെ സുധാകരൻ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റതുമുതൽ അക്രമ രാഷ്ട്രീയത്തിന് പ്രോത്സാഹനമേകുകയാണ്. അടുത്തിടെ സുധാകരൻ പുറത്തിറക്കിയ പ്രസ്താവനകൾ എല്ലാം ഇക്കാര്യം വ്യക്തമാക്കുന്നു. മന്ത്രിമാരെയും സിപിഐ എം നേതാക്കളെയും കായികമായി നേരിടാൻ ആഹ്വാനം ചെയ്യുകയാണ് പലപ്പോഴും സുധാകരൻ. ഇതിനുപിന്നാലെ സെമി കേഡറുകളായ ക്രിമിനലുകൾ കത്തിയും വടിവാളും എടുത്ത് ഇറങ്ങാൻ തുടങ്ങി. ആരെയും എവിടെയും വെച്ച് കാരണമൊന്നുമില്ലാതെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയിലേക്ക് സെമി കേഡറുകൾ മാറിക്കഴിഞ്ഞു.