വാരാന്ത്യ കർഫ്യൂ: തലപ്പാടിയടക്കം എട്ടിടങ്ങളിൽ ചെക്ക്പോസ്റ്റ് സ്ഥാപിച്ച് കർണാടക

0
73

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തലപ്പാടി അടക്കം എട്ടിടങ്ങളിലെ അതിർത്തികളിൽ ചെക്ക്പോസ്റ്റ് സ്ഥാപിച്ച് കർണാടക സർക്കാർ. വാരാന്ത്യ കർഫ്യൂ തുടങ്ങിയതോടെയാണ് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന തരത്തിൽ കർണാടക സർക്കാർ ചെക്ക്പോസ്റ്റ് സ്ഥാപിച്ചത്. തലപ്പാടിയിൽ പരക്കെ ബാരിക്കേഡും സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ മണ്ണിട്ടാണ് റോഡ് ഗതാഗതം തടയുന്നത്.
കാസർകോട് – മംഗളുരു റൂട്ടിൽ കെ എസ് ആർ ടി സി സർവീസുകൾ കുറച്ചു. ഒമിക്രോൺ രൂക്ഷമായ സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. വാക്സിൻ എടുത്ത സർട്ടിഫിക്കറ്റിനു പുറമെ ആർ ടി പി സി ആർ എടുത്ത രേഖ കൂടി കാട്ടിയാലേ അതിർത്തി കടക്കാൻ സമ്മതിക്കുന്നുള്ളൂ.