ആളൊഴിഞ്ഞ വീട്ടിൽ പുലിക്കുട്ടികളെ കണ്ടെത്തി.

0
55

പാലക്കാട് അകത്തേത്തറ പഞ്ചായത്തിൽ ഉമ്മിണിയിലെ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിലാണ് പുലിക്കുട്ടികളെ കണ്ടെത്തിയത്.

പ്രസവിച്ച് അധികമാകാത്ത പുലിക്കുട്ടികളെയാണ് കണ്ടെത്തിയത്.

പുലിക്കുട്ടികളെ കണ്ട വീട്ടിൽ നിന്നും തള്ളപ്പുലി ഇറങ്ങിയോടുന്നത് കണ്ടതായി വിവരം. പ്രദേശത്ത് നേരത്തേയും പുലിയെ കണ്ടിരുന്നു.

പുലിക്കുട്ടികളെ വനം വകുപ്പു ഉദ്യോഗസ്ഥർ എത്തി മൃഗാശുപത്രിയിലേയ്ക്ക് മാറ്റി.
സ്ഥലത്ത് നിരീക്ഷണവും ഏർപ്പെടുത്തി.

കാടുവിട്ട് ഇതാദ്യമായാണ് ജനവാസ മേഖലയിൽ പുലി പ്രസവിക്കുന്നത്.