Sunday
11 January 2026
28.8 C
Kerala
HomeKeralaതൃക്കാക്കര: കോൺഗ്രസിൽ അടി തുടങ്ങി

തൃക്കാക്കര: കോൺഗ്രസിൽ അടി തുടങ്ങി

പി ടി തോമസ് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസിൽ അടി തുടങ്ങി.
കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, ഡൊമിനിക് പ്രസന്റേഷന്‍, ടോണി ചമ്മണി എന്നിവരാണ് സീറ്റിനുവേണ്ടി രംഗത്തുവന്നിരിക്കുന്നത്. അതേസമയം, പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിന്റെ പേരും ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നു.
പി ടിയുമായി അടുപ്പം സൂക്ഷിച്ചിരുന്ന നേതാക്കളാണ് ഉമാ തോമസ് മത്സരിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പിനെ കുറിച്ചൊന്നും ആലോചിക്കുന്ന മാനസികാവസ്ഥയല്ലെന്നാണ് ഉമാ തോമസ് അറിയിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ദീപ്തിയെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അവരെ കോർപ്പറേഷനിലേക്ക് മത്സരിപ്പിച്ചത്. താല്പര്യമില്ലാതെയാണ് ഈ തീരുമാനത്തിന് ദീപ്തി മേരി വർഗീസ് വഴങ്ങിയതും. എന്നാൽ, ഇക്കുറി വിട്ടുവീഴ്ചക്ക്‌ തയ്യാറാകേണ്ടതില്ലെന്ന നിലപാടിലാണ് അവർ. ഇതിനകം കോൺഗ്രസിലെ ചില മുതിർന്ന നേതാക്കളുമായി അവർ ആശയവിനിമയം നടത്തിയതയും റിപ്പോർട്ടുകളുണ്ട്.
അനുയായികളെ കൊണ്ടാണ് ഡോമനിക്ക് പ്രസന്റേഷൻ സീറ്റിനുവേണ്ടിയുള്ള കറുനീക്കം തുടങ്ങിയത്. പി ടി തോമസിന്റെ അഭാവത്തിൽ മുതിർന്ന നേതാവ് തന്നെ മത്സരിക്കണം എന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഡോമിനിക്ക്‌ പ്രസേന്റേഷന് വേണ്ടിയാണ് ചില നേതാക്കളും ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചതെന്നാണ് സൂചന.
മുൻ മേയർ ടോണി ചമ്മണിക്ക് വേണ്ടിയും ഒരു വിഭാഗം രംഗത്തുണ്ട്.

RELATED ARTICLES

Most Popular

Recent Comments