പത്തനംതിട്ടയിൽ വീട്ടിനുള്ളില്‍ കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍

0
52

പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ  മരിച്ച നിലയിൽ കണ്ടെത്തി. പത്തലുകുത്തി തെക്കിനേത്ത്‌ സോണി സ്‌കറിയ(52),  ഭാര്യ റീന(45), മകൻ റയാൻ(7) എന്നിവരെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക്‌ രണ്ട്‌ ദിവസത്തെ പഴക്കമുണ്ടെന്ന്‌ കരുതുന്നു. റയാനും റീനയും വെട്ടേറ്റ നിലയിലാണ്‌. അടുത്ത മുറിയിലാണ്‌ സോണിയുടെ മൃതദേഹം. ഭാര്യയെയും മകനെയും വെട്ടിക്കൊന്ന്‌ സോണി ആത്മഹത്യ ചെയ്‌തതാണെന്നാണ്‌ പ്രാഥമിക നിഗമനം.

മൂന്നു ദിവസമായി ഇവരെ കുറിച്ച് വിവരമില്ലാത്തിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വന്നപ്പോഴാണ് മൂവരേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘനാളായി മക്കളില്ലാതിരുന്നതിനെ തുടർന്ന്  റയാനെ ഇവർ ദത്തെടുത്തതാണ്.

വിദേശത്ത്‌ നിന്നും അടുത്തിടെ നാട്ടില്‍ തിരിച്ചെത്തിയ സോണി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. കുടുംബത്തിന്‌ സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്‌.