കമ്മ്യുണിസ്റ്റ് സർക്കാരുമായി സഹകരിക്കുന്നതിൽ തെറ്റില്ല: സമസ്ത നേതാവ് അബ്ദുൽ സമദ് പൂക്കോട്ടൂർ

0
64

കേരളത്തിലെ എൽ ഡി എഫ് സർക്കാരുമായി സഹകരിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് സമസ്ത നേതാവ് അബ്ദുൽ സമദ് പൂക്കോട്ടൂർ. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പോയവർ പള്ളിയുമായും മദ്രസകളുമായുമെല്ലാം സഹകരിച്ചുപ്രവർത്തിക്കുന്നുണ്ട്. അത്തരം ആളുകളെയൊന്നും വെറുപ്പിക്കുന്ന സമീപനം സമസ്ത മുമ്പും ഇപ്പോഴും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത സർക്കാരിനോട് സഹകരിക്കുന്നുണ്ട്. ഭരിക്കുന്ന സർക്കാരിൽ നിന്ന് ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി വിദ്വേഷ സമീപനം സ്വീകരിക്കാതെ സഹകരിച്ചുപോരുന്നുണ്ട്. അത് വിമർശിക്കപ്പെടേണ്ട സാഹചര്യമില്ല. അത് തന്ത്രപരമായ നീക്കമാണ്. കേരളം ഭരിക്കുന്നത് പൂർണ്ണമായും കമ്യൂണിസ്റ്റുകളല്ല. അതിൽ മതവിശ്വാസികളുമുണ്ട്. കാര്യങ്ങളെ വേർതിരിച്ച് കാണാനുള്ള വിവേകം ബുദ്ധിയുള്ളവർക്കുണ്ട്. ബാക്കിയുള്ളവർ വെറുതെ വിവാദമുണ്ടാക്കുകയാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ കൂട്ടിച്ചേർത്തു.