മോദിയെ വധിക്കണമെന്ന് എഴുതിയ കാര്‍ തിരുവനന്തപുരത്ത്, പൊലീസ് കസ്റ്റഡിയിലെടുത്തു

0
54

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കണമെന്ന് എഴുതിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഉപേക്ഷിച്ച് കടന്ന പഞ്ചാബുകാരനുവേണ്ടി അന്വേഷണം ഊർജിതമാക്കി.
ഞായറാഴ്ച വൈകിട്ടടെയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ വക്കം റോയല്‍ ഹോട്ടലിലേക്ക് കാറുമായി പഞ്ചാബ് സ്വദേശി എത്തിയത്. കര്‍ഷക സമരം, പുല്‍വാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആര്‍എസ്എസിനും എതിരായ വാചകങ്ങള്‍ കാറിന്റെ ബോഡിയിൽ എഴുതിയിരുന്നു. കറുത്ത മഷിയിലാണ് എഴുത്ത്. ഉത്തർപ്രദേശ് രജിസ്ട്രേഷൻ വാഹനമാണിത്.
സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാരന്‍ തന്നെയാണ് വിവരം പൊലീസിനെ അറിയിയിച്ചത്. സ്ഥലത്ത് മ്യൂസിയം പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.
വാഹന ഉടമയുടെ വിവരങ്ങൾ ഇതിനകം പൊലീസ് ശേഖരിച്ചു. ഹോട്ടലിൽ എത്തിയ ഉടൻ ബഹളമുണ്ടാക്കിയ പഞ്ചാബ് സ്വദേശി പൊലീസ് വരുന്നതിനുമുമ്പേ കടന്നുകളഞ്ഞു. ഇയാൾക്കായി
തെരച്ചില്‍ ഊര്‍ജിതമാക്കി.