Thursday
18 December 2025
29.8 C
Kerala
HomeKeralaഓൺലൈൻ തട്ടിപ്പ്: നഷ്ടമായ തുക വീണ്ടെടുത്ത് സൈബർ പൊലീസ്

ഓൺലൈൻ തട്ടിപ്പ്: നഷ്ടമായ തുക വീണ്ടെടുത്ത് സൈബർ പൊലീസ്

ഓൺലൈൻ തട്ടിപ്പിലൂടെ 70000 രൂപ നഷ്‌ടമായ ആലുവ പറവൂർ സ്വദേശിയായ യുവതിക്ക് പണം വീണ്ടെടുത്ത് നൽകി ആലുവ റൂറൽ സൈബർ പോലീസ്. കഴിഞ്ഞ മാസം 80000 രൂപയുടെ ക്രഡിറ്റ് കാർഡ് ബിൽ യുവതിക്ക് ഉണ്ടായിരുന്നു. അത് ബാങ്ക് അക്കൗണ്ടിൽ അടച്ചതിനു ശേഷവും വീണ്ടും തുക അടയ്ക്കാൻ ആവശ്യപ്പെട്ടു. നിരന്തരം ഫോൺ വരികയും യുവതി ഇൻറർനെറ്റിൽ നിന്നും ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പർ എടുക്കുകയും അവർ നിർദേശിച്ച ആപ്പ് ഡൌൺലോഡ് ചെയ്ത് കാർഡ് വിവരങ്ങൾ കൈമാറി. ഉടൻ തന്നെ അക്കൗണ്ടിലെ പണം നഷ്ടമായി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റൂറൽ എസ് പി, കെ .കാർത്തിക് അന്വേഷിക്കുകയും സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു . ബാങ്കുമായും പരാതിക്കാരി ഉപയോഗിച്ച ആപ്പുമായും ബന്ധപ്പെട്ട പോലീസ്, തട്ടിപ്പുകാർ കടത്തിയ പണം മരവിപ്പിക്കുകയും അക്കൗണ്ടിൽ തിരികെ എത്തിക്കുകയും ചെയ്തു. ഇൻസ്‌പെക്ടർ എം.ബി .ലത്തീഫ് , എസ് ഐ കൃഷ്ണകുമാർ , സിപിഓ മാരായ ഹൈനീഷ്, ലിജോ ,ജെറി കുര്യാക്കോസ് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments