അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപിന് എതിരെ കേസ് രജിസ്റ്റർ ചെയ്തു. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ബൈജു കെ പൗലോസിനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ്. റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ട ശബ്ദ രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ചൊവ്വാഴ്ച ചോദ്യം ചെയ്യും. ശബ്ദ രേഖ തെളിയിക്കാന്‍ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റേയും സഹോദരന്റയും ശബ്ദ സാമ്പിളുകള്‍ ശേഖരിക്കും.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടതിന് തെളിവുകളായിരുന്നു പുറത്തു വന്നത്.
ദിലീപിന്റെയും ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത കേസിലെ വിഐവിയുടെയും ശബ്ദരേഖകളായിരുന്നു പുറത്ത് വന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സംസാരിക്കുന്നത് ശബ്ദരേഖയില്‍ വ്യക്തമായിരുന്നു. കേസിലെ അഞ്ച് ഉദ്യോഗസ്ഥര്‍മാര്‍ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം.