യുവതിയുടെ ആത്മഹത്യ: സിവിൽ പൊലീസ് ഓഫീസർക്ക്‌ സസ്‌പെൻഷൻ

0
68

മൂന്നാറിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്യാംകുമാറിനെ ജില്ലാ പൊലീസ് മേധാവി അന്വേഷണവിധേയമായി സസ്‌പെൻഡുചെയ്‌തു. ഇയാൾക്കെതിരെ തുടരന്വേഷണമുണ്ടാകും.

ദേവികുളം ഐസിഡിഎസ് ജീവനക്കാരിയായിരുന്ന ഷീബയെ വിവാഹവാഗ്‌ദാനംനൽകി വഞ്ചിച്ചെന്ന അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡിസംബർ 31 നാണ്‌ ഷീബയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. സംഭവസ്ഥലത്തുനിന്ന് ലഭിച്ച കത്തിൽ ശ്യാംകുമാർ വിവാഹവാഗ്‌ദാനം നൽകി വഞ്ചിച്ചെന്ന്‌ എഴുതിയിരുന്നു.

ശ്യാംകുമാർ മൂന്നാറിൽ പൊലീസ് ഡ്രൈവറായിരിക്കെയാണ് ഇരുവരും അടുപ്പത്തിലായത്. ഇയാൾ ശാന്തൻപാറയിലേക്ക് മാറിയശേഷമായിരുന്നു യുവതിയുടെ ആത്മഹത്യ.