വി മുരളീധരന് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
52

കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവിലേക്ക് പോകുന്നതിനായി നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് പോസിറ്റീവായത്.

കൊവിഡ് പോസിറ്റീവായ മന്ത്രിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നു ബംഗളൂരുവിലേക്ക് പോവാൻ നിശ്ചയിച്ചിരുന്നത്.

കൊവിഡ് പോസ്റ്റീവായതിനെ തുടർന്നു അടുത്ത ദിവസങ്ങളിൽ നടത്താനിരുന്ന മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി.