ബിജെപി എംഎൽഎയെ കർഷകൻ പൊതുവേദിയിൽ കയറി അടിച്ചു

0
71

ഉത്തർപ്രദേശിലെ ബിജെപി എംഎൽഎയെ കർഷകൻ പൊതുവേദിയിൽ കയറി തല്ലി. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മൂന്നു ദിവസം മുമ്പ്‌ ഉന്നാവിൽ നടന്ന പരിപാടിക്കിടെയാണ് പങ്കജ് ഗുപ്ത എംഎൽഎയ്‌ക്ക്‌ തല്ലുകിട്ടിയത്.

വേദിയിൽ ഇരുന്ന പങ്കജിനടുത്തേക്ക്‌ വടിയും കുത്തി കയറിവന്ന വയോധികൻ കൈവീശി തല്ലി. വേദിയിലുള്ളവര്‍ ഉടൻ കർഷകനെ പിടിച്ചുമാറ്റി. എന്നാൽ, കർഷകൻ തന്നെ തല്ലിയതല്ല, തലോടിയതാണെന്ന്‌ പങ്കജ് ഗുപ്ത പറഞ്ഞു. തല്ലിയ കർഷകനെയും പങ്കെടുപ്പിച്ച്‌ വാർത്താസമ്മേളനവും എംഎൽഎ നടത്തി.