കോവിഡ് മൂർച്ഛിച്ചു: തമിഴ് നടൻ സത്യരാജ് ആശുപത്രിയിൽ

0
87

കോവിഡ് ബാധയെതുടർന്ന് നടന്‍ സത്യരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ആരോഗ്യനില വഷളായതോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസം മുമ്പാണ് സത്യരാജിന് കോവിഡ് സ്ഥിരീകരിച്ചത്തു. ഇതിനെതുടർന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
ചികിത്സ തുടരുകയാണെന്നും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം, കോവിഡ് ലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതിനിടെ, കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന സംവിധായകൻ പ്രിയദർശന്റെ നില മെച്ചപ്പെട്ടു. വെള്ളിയാഴ്ചയാണ് സംവിധായകന്‍ പ്രിയദര്‍ശന് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.