പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ സുരക്ഷാവീഴ്ച: പഞ്ചാബ് ഡിജിപിയെ പുറത്താക്കി

0
49

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവത്തില്‍ പഞ്ചാബ് ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായയെ പുറത്താക്കി. പഞ്ചാബിന്റെ പുതിയ ഡിജിപിയായി വിരേഷ് കുമാര്‍ ഭാവ്രയെ നിയമിച്ചു. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സിദ്ധാർഥ് ചതോപാധ്യായക്ക്‌ നോട്ടീസ് അയച്ചിരുന്നു. ശനിയാഴ്ചക്കക്കം വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം നടപടി കൈക്കൊള്ളുമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ചന്നിയുടെയും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെയും എതിര്‍പ്പുകള്‍ അവഗണിച്ച് സിദ്ധുവിന്റെ നിര്‍ബന്ധപ്രകാരമാണ് ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായയെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന വിലയിരുത്തലുള്ളപ്പോള്‍ തന്നെ സംഭവത്തില്‍ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് പഞ്ചാബ് പോലീസ് കേസെടുത്തത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.