ആലപ്പുഴയിൽ സീഫുഡ് എക്സ്പോർട്ടിങ്‌ കമ്പനി കെട്ടിടത്തിന്‌ തീപിടിച്ചു

0
75

ആലപ്പുഴ അരൂർ ചന്ദിരൂരിൽ സീഫുഡ് എക്‌സ്‌പോർട്ടിങ്‌ കമ്പനി കെട്ടിടത്തിൽ തീപിടുത്തം. പ്രീമിയർ സീഫുഡ് എക്‌സ്‌പോർട്ടിങ്‌ കമ്പനിയുടെ കെട്ടിടത്തിനാണ്‌  തീപിടിച്ചത്‌. ആളപായമില്ല. അരൂരിൽ നിന്നും ആലപ്പുഴയിൽ നിന്നുമെത്തിയ മൂന്ന് ഫയർഫോഴ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കി.

ഉച്ചയോടെയാണ്‌ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് തീ ഉയർന്നത്. തീ ഉയരുന്നത്‌ കണ്ടതോടെ ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. തീപിടുത്തതിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായി കത്തിനശിച്ചു. വലിയ നാശനഷ്‌ട‌വും ഉണ്ടായിട്ടുണ്ട്. എങ്ങനെയാണ്‌ തീ പടർന്നത്‌ എന്നതിൽ വ്യക്തതയില്ല.