രഞ്‌ജിത്ത്‌ വധക്കേസ്‌: രണ്ട്‌​ എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ

0
64

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്‌ജിത്ത്‌ ശ്രീനിവാസനെ വെട്ടിക്കൊന്ന കേസിലെ മുഖ്യസൂത്രധാരന്മാരായ രണ്ട്‌ എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ. ആലപ്പുഴ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ മണ്ണഞ്ചേരി അമ്പനാകുളങ്ങര തെക്കേവെളിയിൽ പൂവത്തിൽ ഷാജി (47), പൊന്നാട്‌ പുന്നയ്‌ക്കൽ നഹാസ്‌ (31) എന്നിവരെയാണ്‌ കോടതി റിമാൻഡ്‌ ചെയ്‌തത്‌.

കൊലപാതകത്തിൽ നേരിട്ട്​ പങ്കാളികളായ രണ്ടു  പ്രതികളുമായി​ അന്വേഷക സംഘം തെളിവെടുപ്പ്‌ നടത്തി. കളർകോട്‌ ഭാഗത്തായിരുന്നു ശനിയാഴ്‌ച തെളിവെടുപ്പ്‌. റിമാൻഡിലായ ഇവരെ  കസ്‌റ്റഡിയിൽ വാങ്ങിയാണ്‌ പൊലീസ്‌ അന്വേഷണം. കേസിൽ ഇതുവരെ 18 പേർ അറസ്‌റ്റിലായി.