വൈറലായി മമ്മൂട്ടിയുടെ സൗഹൃദ കൂട്ടായ്‌മ ചിത്രം

0
65

കലാലയ കാലത്തെ സുഹൃത്തുക്കൾക്കൊപ്പമുള്ള നടൻ മമ്മൂട്ടിയുടെ ചിത്രം നവമാധ്യമങ്ങളിൽ വൈറലാകുന്നു. മമ്മൂട്ടിയുടെ പഴയ സുഹൃത്തുക്കളുടെ വാട്‌സാപ്പ്‌ കൂട്ടായ്‌മ എറണാകുളം അബാദ്‌ പ്ലാസ ഹോട്ടലിൽ ഒത്തുചേർന്നപ്പോൾ താരവും അതിൽ പങ്കുചേരുകയായിരുന്നു.

‘ശരീരത്തെ സ്‌നേഹിക്കു’, ‘ചെറുപ്പം നിലനിർത്താൻ കഴിയും’, ‘സ്റ്റാഫ് റൂമിൽ കേറിവന്ന സ്റ്റുഡന്റിനെ പോലുണ്ട്’, ‘എഡിറ്റിങ്‌ ആരും കാണണ്ട’,‘അവിശ്വസനീയം’ തുടങ്ങി രസകരമായ നിരവധി കമന്റുകളാണ്‌ ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച ചിത്രത്തിന്‌ ലഭിക്കുന്നത്‌. മമ്മൂട്ടിയുടെ പിആർഒയാണ്‌ ചിത്രം പങ്കുവെച്ചത്‌.

മമ്മൂട്ടിയുടെ പഴയ സുഹൃത്തുക്കളായ എസ് എ മൻസൂർ, രാമമൂർത്തി, റോണി മാമ്മൻ, ബി അബ്ദുൾ സലാം, എ കെ എം അഷറഫ്, റിയാസ് അഹമ്മദ്, ജോസഫ് ചാലി, പോൾ റോബ്‌സ‌ൺ, ക്ലമന്റ് വില്യംസ്, ജാവീദ് ഹാഷിം, തിലക്, ഗോദാവരി, ബഞ്ചമിൻ പോൾ, ബാലചന്ദ്രൻ കണ്ണമ്പള്ളി, കെ എച്ച് എം മൊയ്‌തീൻ എന്നിവരാണ്‌ കൂട്ടായ്‌മയിൽ പങ്കെടുത്തത്‌.