കേരളത്തില്‍ നിക്ഷേപത്തിന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ്

0
61

രാജ്യത്തെ പ്രധാന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആലോചിക്കുന്നു. ലൈഫ് സയന്‍സ് മേഖലയില്‍ നിക്ഷേപം നടത്താന്‍ കമ്പനി ആലോചിക്കുന്നതായി റെഡ്ഡീസ് ലാബ് എംഡി ജി വി പ്രസാദ് പറഞ്ഞു. കേരളത്തിലെ സാമൂഹിക സൂചികകള്‍ നിക്ഷേപം നടത്താന്‍ പ്രചോദനമാണെന്നും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കളുടെ ലാളിത്യത്തില്‍ മതിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വം നിക്ഷേപകരോട് ബഹുമാനമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമാണ് റെഡ്ഡീസ് ഡോ. റെഡ്ഡീസ് ലാബ്. രാജ്യത്തെ സ്പുട്‌നിക് അഞ്ച് കൊവിഡ് വാക്‌സീന്റെ നിര്‍മാണം റെഡ്ഡീസ് ലാബാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ മുഖ്യമന്ത്രി ആന്ധ്രയില്‍ നിക്ഷേപകരുമായി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും നിക്ഷേപ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. അതിന് പിന്നാലെയാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നിക്ഷേപത്തിന് താല്‍പര്യമുണ്ടെന്ന് അറിയിച്ചത്.