Wednesday
17 December 2025
30.8 C
Kerala
HomeKeralaസിപിഐ എം സംസ്ഥാന സമ്മേളനം: സ്വാഗതസംഘം ഓഫീസ്‌ തുറന്നു

സിപിഐ എം സംസ്ഥാന സമ്മേളനം: സ്വാഗതസംഘം ഓഫീസ്‌ തുറന്നു

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ്‌ എറണാകുളം കലൂർ ജഡ്ജസ് അവന്യുവിൽ പ്രൊഫ. എം കെ സാനു ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്‌ ശർമ, സി എം ദിനേശ്‌മണി, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം പി പത്രോസ്‌, പി ആർ മുരളീധരൻ, എം സി സുരേന്ദ്രൻ, ജോൺ ഫെർണാണ്ടസ്, കെ എൻ ഉണ്ണിക്കൃഷ്ണൻ, സി ബി ദേവദർശനൻ, സി കെ പരീത്‌, എം അനിൽകുമാർ, ടി സി ഷിബു തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി കെ പരീതിനും ജില്ലാ കമ്മിറ്റി അംഗം കെ എസ്‌ അരുൺകുമാറിനുമാണ്‌ ഓഫീസ്‌ ചുമതല. മാർച്ച്‌ ഒന്നുമുതൽ നാലുവരെ എറണാകുളം ബോൾഗാട്ടി കൺവൻഷൻ സെന്ററിലാണ്‌ സമ്മേളനം. പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ ഏരിയ–-ലോക്കൽ തലങ്ങളിൽ 3000 സ്വാഗതസംഘം ഓഫീസുകൾ തുറക്കും. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം പടുത്തുയർത്താൻ നേതൃത്വം നൽകിയവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പ്രചാരണ ഗേറ്റുകൾ പ്രാദേശികതലങ്ങളിൽ സ്ഥാപിക്കും. ഹ്രസ്വചിത്ര–-ഫോട്ടോ പ്രദർശനങ്ങൾ ഉൾപ്പെടെ നിരവധി അനുബന്ധപരിപാടികളും സംഘടിപ്പിക്കും. സമ്മേളനത്തിനുമുന്നോടിയായി എറണാകുളത്ത്‌ 16 ഏരിയകളിൽ 21 സെമിനാർ സംഘടിപ്പിക്കും. ഫണ്ട്‌ ശേഖരണം ഫെബ്രുവരി ആറ്‌, ഏഴ്‌ തീയതികളിലാണ്‌.

 

RELATED ARTICLES

Most Popular

Recent Comments