കണ്ണൂരില്‍ ബൈക്കപകടത്തില്‍ രണ്ടുമരണം

0
70

കണ്ണൂരില്‍ ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കിളിയന്തറ ചെക്‌പോസ്റ്റിനുസമീപമാണ് അപകടമുണ്ടായത്. കിളിയന്തറ സ്വദേശികളായ തൈക്കാട്ടില്‍ അനീഷ് (28), തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്കുമാറ്റി. അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല.