Saturday
10 January 2026
20.8 C
Kerala
HomeIndiaബംഗളുരുവിൽ വാഹനാപകടം: മലയാളികൾ അടക്കം നാലുപേർ മരിച്ചു

ബംഗളുരുവിൽ വാഹനാപകടം: മലയാളികൾ അടക്കം നാലുപേർ മരിച്ചു

ബംഗളുരുവിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ അടക്കം നാലുപേർ മരിച്ചു. രാത്രി 10.30 ഓടെ നൈസ് റോഡിന് സമീപമായിരുന്നു അപകടം. കോഴിക്കോട് സ്വദേശിയും ബംഗളുരുവിൽ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ഫാദിൽ, കൊച്ചി സ്വദേശി കെ ശിൽപ എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ച മറ്റൊരു പുരുഷനെയും സ്ത്രീയെയും പറ്റി വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. ഇവരും മലയാളികൾ ആണെന്നാണ് പ്രാഥമിക നിഗമനം.
ഒന്നിനു പിന്നിൽ മറ്റൊന്ന് എന്ന വിധത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതാണ് അപകടകാരണം. വാഗണർ കാറിലുണ്ടായിരുന്നവരാണ് മരിച്ച നാലുപേരും. കാറിന്റെ അമിതവേഗമാണ് അഒകടത്തിന് വഴിയൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

Most Popular

Recent Comments