“പിണറായിയെ വെട്ടിനുറുക്കി പട്ടിക്കിട്ടുകൊടുക്കും”കൊലവിളിയും ഭീഷണിയുമായി ബിജെപി

0
498

കേരളത്തിൽ ബോധപൂർവം കലാപം സൃഷ്ടിക്കാൻ ബിജെപി ഉന്നത നേതൃത്വം ഗൂഢാലോചന നടത്തുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്. സമാധാനം നിലനിൽക്കുന്ന ഇടങ്ങളിൽ കുഴപ്പം ഉണ്ടാക്കി അത് വർഗീയകലാപമാക്കി മാറ്റാൻ ബിജെപി-സംഘപരിവാർ കേന്ദ്രങ്ങൾ ശ്രമിക്കുന്നു എന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ ബിജെപി-ആർ എസ് എസ് സംഘം മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയത്. ‘കണ്ണൂരിലെ തരിമണലിൽ പിണറായിയെ വെട്ടിനുറുക്കി പട്ടിക്കിട്ടുകൊടുക്കും’ എന്നായിരുന്നു ഭീഷിയും കൊലവിളിയും.