ആദ്യ “സ്റ്റുഡൻ്റ്സ് ബോണ്ട് ” സർവീസിന് തിരുവനന്തപുരം സിറ്റി യൂണിറ്റിൽ തുടക്കമായി

0
59

കെഎസ്ആർടിസി തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്കൂൾ ബോണ്ട് സർവീസ് തിരുവല്ലം ബിഎൻവി സ്കൂളിലെ വിദ്യാർത്ഥികൾക്കായി തുടക്കം കുറിച്ചു. ബിഎൻവി മാനേജ്മെന്റ്, സ്കൂൾ അധ്യാപകർ, പിടിഎ എന്നിവർ ചേർന്ന് കോവിഡ് സമയത്ത് വിദ്യാർത്ഥികളെ സുരക്ഷിതമായി സ്കൂളിലേയ്ക്കും തിരികെ വീട്ടിലേയ്ക്കും എത്തിക്കുന്നതിനാണ് സ്കൂൾ ബോണ്ട് സർവീസ് ആരംഭിച്ചത്. ഇതോടെ രക്ഷിതാക്കളുടെ ആശങ്കയ്ക്കും വിരാമമായി. കൂടുതൽ സ്കൂളുകളിലേയ്ക്ക് ബോണ്ട് സർവീസ് നടത്തുവാനുള്ള തയ്യാറെടുപ്പുകൾക്ക് കെഎസ്ആർടിസി തുടക്കമിട്ടിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം സിറ്റി

Phone : 0471-2575495
email : [email protected]
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
ടോൾ ഫ്രീ – 1800 599 4011
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972.