യാത്രക്കാരുള്ള ഓട്ടോറിക്ഷ പാളത്തിലാക്കി പൂട്ടി ; ഗേറ്റ് കീപ്പർക്ക് സസ്പെന്‍ഷന്‍

0
53

തിരുവനന്തപുരം : വർക്കലയ്ക്കടുത്തുള്ള റെയിൽവേ ക്രോസിൽ യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷ പാളത്തിന് നടുവിലാക്കി പൂട്ടിയ ഗേറ്റ് കീപ്പർക്ക് സസ്പെന്‍ഷന്‍. ഗേറ്റ് കീപ്പർ സതീഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.

ട്രെയിൻ കടന്നുപോയി ഏറെ നേരം കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാത്തതിന്‍റെ കാരണം ചോദിച്ചതാണ് ഗേറ്റ് കീപ്പറെ പ്രകോപിപ്പിച്ചത്. അമ്മയും മകനും സഞ്ചരിച്ച ഓട്ടോറിക്ഷ പാളത്തിന് നടുവിലാക്കി ഇരുവശത്തെയും ഗേറ്റുകള്‍ പൂട്ടുകയായിരുന്നു. പത്തു മിനിട്ടോളം ഓട്ടോ തടഞ്ഞിട്ടു.

അതേസമയം യാത്രക്കാര്‍ അസഭ്യം പറഞ്ഞതായി ഗേറ്റ് കീപ്പര്‍ ആരോപിച്ചു. ഗേറ്റ് പൂട്ടിയിട്ടില്ലെന്നും സതീഷ് കുമാർ അവകാശപ്പെട്ടു.