“ഇയാൾ ഛന്നിയാണോ പന്നിയാണോ?”, പഞ്ചാബ് മുഖ്യമന്ത്രിയുടെ അണപ്പല്ല് അടിച്ചുകൊഴിക്കണമെന്ന് അനിൽ നമ്പ്യാർ

0
72

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയെ അധിക്ഷേപിച്ചും ആക്രമിക്കാൻ ആഹ്വാനം ചെയ്തും ജനം ടി വി എഡിറ്റർ അനിൽ നമ്പ്യാർ. കർഷക പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാഹനം 20 മിനിറ്റിലേറെ ഫ്‌ളൈഓവറിൽ കുടുങ്ങിയ സംഭവത്തിലാണ് അനിൽ നമ്പ്യാരിന്റെ അധിക്ഷേപ-അക്രമ പ്രതികരണം. “ഇയാൾ ഛന്നിയാണോ പന്നിയാണോ?, അടിച്ചണപ്പല്ലിളക്കേണ്ട പണിയാണ് ഇയാൾ ഇന്ന് കാണിച്ചത്, രാജ്യദ്രോഹി” എന്നാണ് അനിൽ നമ്പ്യാർ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പഞ്ചാബിൽ ബിജെപി പച്ച പിടിക്കാത്തതിലുള്ള കലിപ്പും അനിൽ നമ്പ്യാരിന്റെ ഈ പോസ്റ്റിന് പിന്നിലുണ്ട്. രാജ്യമൊട്ടുക്കുള്ള പട്ടിണിപ്പാവങ്ങളെ കൊല്ലാക്കൊല ചെയുന്ന മോഡി സർക്കാരിന്റെ നടപടിക്കെതിരെ ഒരക്ഷരം ഉരിയാടാതെ “മാധ്യമപ്രവർത്തകൻ” കൂടിയാണ് നമ്പ്യാർ. തന്റെ രാഷ്ട്രീയ യജമാനന്റെ തെരഞ്ഞെടുപ്പ് റാലി പരാജയപ്പെട്ടതിലും കർഷക പ്രതിഷേധം വിജയത്തിച്ചതിലും ഉള്ള, ജാതീയമായ അസഹിഷ്ണുതയാണ് അനിൽ നമ്പ്യാർ തന്റെ പോസ്റ്റിലൂടെ പ്രകടിപ്പിച്ചത്. ഒരു സംസ്ഥാനത്തിന്റെ
മുഖ്യമന്ത്രിയാണെന്ന പരിഗണന പോലും നൽകാതെ, മൂന്നാംകിടക്കാരനെ പോലെ അക്രമത്തിന് ആഹ്വാനം നൽകുകയായിരുന്നു അനിൽ നമ്പ്യാർ.
നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അനിൽ നമ്പ്യാരെ മുൻപ് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു, എന്നാൽ ഒരു കേന്ദ്രമന്ത്രിയുമായുള്ള അടുപ്പവും ദാസ്യവും കാരണം കേന്ദ്രത്തിലെ ബിജെപി സർക്കാർ ഇടപെട്ട് തുടർനടപടികൾ മരവിപ്പിക്കുകയായിരുന്നു. ഇതിന്റെ കൂടി ഉപകാരസ്മരണയെന്നോണമാണ് അനിൽ നമ്പ്യാർ ബിജെപി നേതാക്കൾ ഒഴികെയുള്ളവരെ പുലഭ്യം പറയുന്നത്.