പഞ്ചാബിലെ സുരക്ഷാവീഴ്ച: ഫിറോസ്പുര്‍ എസ്എസ്പിയെ സസ്പെന്‍ഡ് ചെയ്തു

0
57

കർഷക പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാഹനം 20 മിനിറ്റിലേറെ ഫ്‌ളൈഓവറിൽ കുടുങ്ങിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഫിറോസ്പുര്‍ എസ്എസ്പിയെ (സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ്) പഞ്ചാബ് സർക്കാർ സസ്പെന്‍ഡ് ചെയ്തു. എസ്എസ്പി ഹർമാൻ ഹൻസിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‍തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയെ മോദിയെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്ളൈ ഓവറില്‍ കര്‍ഷകര്‍ തടയുകയായിരുന്നു. പ്രതിഷേധം കാരണം 20 മിനിറ്റിലേറെ സമയം പ്രധാനമന്ത്രിക്ക് ഫ്ലൈഓവറില്‍ കാത്തുകിടക്കേണ്ടിവന്നു. തുടർന്ന് പഞ്ചാബിലെ പരിപാടികളും തെരഞ്ഞെടുപ്പ് റാലികളും റദ്ദാക്കി പ്രധാനമന്ത്രി മടങ്ങുകയായിരുന്നു. സുരക്ഷാവീഴ്ച സംബന്ധിച്ച് കേന്ദ്ര ആഭന്തര മന്ത്രാലയം സംസ്‌ഥാന സർക്കാരിൽനിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്.