പിങ്ക് പൊലീസ് ചേർത്തുപിടിക്കുന്ന സ്നേഹകരങ്ങൾ

0
251

എന്തിനും ഏതിനും പൊലീസിനെ വിമർശിക്കുന്നവർ നന്മയുടെ ഈ കാഴ്ചകൾ കണ്ടിരുന്നോ. ഏതെങ്കിലും മാധ്യമങ്ങൾ, അല്ലെങ്കിൽ വാർത്ത ചാനലുകൾ ഈ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നോ. അടിക്കടി വിമർശിക്കുമ്പോഴും ഏകപക്ഷീയമായി കുറ്റപ്പെടുത്തുമ്പോഴും തങ്ങളുടെ കടമ പരിഭവമേതുമില്ലാതെ നിർവഹിക്കുകയാണ് ഇവർ. സങ്കടക്കടലിൽ പെട്ട് ഉഴലുന്നവരെയും ഏതോ നിമിഷത്തിൽ മനസ് തളർന്നു വഴി തെറ്റിയെത്തുന്നവരെയും ചേർത്തുപിടിച്ച് അവരവരുടെ വീടെത്തിച്ച നിരവധി അനുഭവങ്ങളുണ്ട്.

ശരിക്കും മനുഷ്യത്വത്തിന്റെയും കരുണയുടെയും പ്രതീകമാകുകയാണ് പിങ്ക് പൊലീസ്. ഇക്കഴിഞ്ഞ മൂന്നാഴ്ചക്കിടെ കാസർകോട് ജില്ലയിൽ മാത്രം രണ്ടു വീട്ടമ്മമാരെയാണ് പിങ്ക് പൊലീസ് അവരുടെ ബന്ധുക്കളെ തിരിച്ചേൽപ്പിച്ചത്. ആഴ്ചകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ, സ്വന്തം സഹോദരിമാരെ പോലെ സംരക്ഷിച്ചാണ്‌ ഇവരെ പിങ്ക് പൊലീസ് അവരവരുടെ ബന്ധുക്കൾക്ക് കൈമാറിയത