കപ്പേള’ സിനിമയുടെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കി ഗൗതം മേനോന്‍

0
76

കപ്പേള’ സിനിമയുടെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കി ഗൗതം മേനോന്‍. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ അന്യഭാഷാ റീമേക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചതിന് പിന്നാലെയാണ് തമിഴ് റീമേക്ക് അവകാശം ഗൗതം മേനോന്‍ സ്വന്തമാക്കിയത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അനിഖ സുരേന്ദ്രന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്.

ബാലതാരമായി സിനിമയില്‍ എത്തിയ താരം നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.