കൊലപാതക ശ്രമം : 11 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

0
65

ഉത്സവപ്പറമ്പിൽ ആളെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ 11 വര്‍ഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൊക്കുവായില്‍ സുനിലി (50)നെയാണ് പ്രത്യേക പൊലീസ് സംഘം മലപ്പുറം മഞ്ചേരിയില്‍ നിന്ന് പിടികൂടിയത്. 2011-ല്‍ കയ്പമംഗലം തായ് നഗറിലാണ് കേസിനാസ്പദമായ സംഭവം. കേസിനെതുടര്‍ന്ന് സുനില്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച്‌ ഇതര ജില്ലകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി നാട്ടില്‍ ആരുമായും ബന്ധപ്പെടാതെയാണ് ഇയാള്‍ കഴിഞ്ഞിരുന്നത്.