കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, വാഹനം കത്തിനശിച്ചു

0
83

കൊച്ചി നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വൈകിട്ട് വൈറ്റിലയിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന മാരുതി 800 കാറിനാണ് തീപിടിച്ചത്. വാഹനത്തിന് തീ പിടിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ യാത്രക്കാര്‍ പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. വൈറ്റില മേല്‍പ്പാലത്തിന് താഴെയാണ് അപകടം. കാരണം എന്താണെന്ന് വ്യക്തമല്ല. അപകടത്തില്‍ ആളപായമില്ല.