കൂട്ടമായി കല്ലെറിയുന്നവർ അറിയാൻ ; പൊലീസിന് ഇങ്ങനെയും മുഖമുണ്ട്

0
430

കേരളത്തിൽ എന്ത് പ്രശ്ങ്ങളുണ്ടായാലും അതിലെല്ലാം പൊലീസിന്റെ മെക്കിട്ട് കയറുന്ന ഒരു പ്രവണത അടുത്തിടെ വളർന്നുവന്നിട്ടുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ, അതുമല്ലെങ്കിൽ അറിഞ്ഞിട്ടും അറിഞ്ഞ ഭാവം നടിക്കാതെ പോലീസിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത. ഒരു വിഭാഗം മാധ്യമങ്ങളും പിന്നെ ഉത്തമ നിഷ്പക്ഷമതികളുമാണ് ഇതിനുപിന്നിൽ. ഇക്കൂട്ടർ മാത്രം സൽഗുണ സമ്പന്നരും ബാക്കിയെല്ലാവരും, പ്രത്യേകിച്ച് പൊലീസുകാർ എന്തോ ക്രൂരന്മാരും അധമരുമാണെന്ന് കരുതുന്നവരാണിവർ. അതുകൊണ്ടുതന്നെ പൊലീസിനെതിരെ ഉയരുന്ന പരാതികൾ അതിന്റെ നിജസ്ഥിതി നോക്കാതെ പെരുപ്പിച്ചുകാട്ടുകയും ചെയ്യുന്നു. പൊലീസിനെതിരെ ആകുമ്പോൾ അതിനെ വല്ലാതെ പാർവ്വതീകരിക്കുകയും ഏകപക്ഷീയമായി വിടി പറഞ്ഞും വിഷയത്തിന്റെ യഥാർത്ഥ ഗൗരവം വഴി മാറ്റുകയാണ് ഇക്കൂട്ടർ.