Thursday
18 December 2025
23.8 C
Kerala
HomeKeralaഎസ് സുദേവൻ സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി

എസ് സുദേവൻ സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി

സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ വീണ്ടും തെരഞ്ഞെടുത്തു. 1971 ലാണ്‌ എസ് സുദേവൻ സിപിഐ എം അംഗമാകുന്നത്‌. പിന്നീട്‌ കൊല്ലായിൽ, മാടത്തറ ബ്രാഞ്ച് സെക്രട്ടറിയായി. 1976 അടിയന്തരാവസ്ഥ കാലത്ത് ചിതറ ലോക്കല്‍ കമ്മിറ്റി അംഗമായായിരുന്നു. 1984 ല്‍ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായി. 1990 മുതല്‍ 95 വരെ ചടയമംഗലം ഏരിയ സെക്രട്ടറിയായി. 1995 ല്‍ ജില്ലാ സെക്രട്ടറിയറ്റംഗമായി. 2015 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്.
കാഷ്യൂ സെന്റർ സംസ്ഥാന വൈസ്‌ പ്രസിഡന്റാണ്‌. എൻ ആർ ഇ ജി വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ സെക്രട്ടറിയായി 4 വർഷം പ്രവർത്തിച്ചു. 67കാരനായ 2000ൽ ചടയമംഗലം ജില്ലാ ഡിവിഷനിൽ നിന്നും, 2005 ൽ ചിതറ ജില്ലാ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റാവുകയും ചെയ്‌തു.
2016 മുതൽ 2018 വരെ കാപ്പക്‌സ്‌ ചെയർമാനായിരുന്നു. 1987 മുതൽ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്‌ ഡയറക്‌ടറായും പ്രവർത്തിച്ചിരുന്നു. 1986 ലെ ഐതിഹാസികമായ കശുവണ്ടി തൊഴിലാളി സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചു. ഭാര്യ: എല്‍ മഹിളാമണി. മക്കള്‍: അഡ്വ. എസ് അനുരാജ് (ചിങ്ങേലി ലോക്കല്‍ കമ്മിറ്റി അംഗം), എസ് അഖില്‍ രാജ്. മരുമകള്‍: അഡ്വ. ജെ മിത്ര.

RELATED ARTICLES

Most Popular

Recent Comments