പോലീസുകാരന്റെ വീട്‌ ആക്രമിച്ച് ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’: വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം നടത്തി

0
61

കുമരകം : പുതുവര്‍ഷത്തലേന്ന് കുമരകത്ത് മിന്നല്‍ മുരളിയുടെ പേരില്‍ ആക്രമണം. പോലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ എന്ന പേരില്‍ സാമൂഹികവിരുദ്ധരുടെ ആക്രമണം നടന്നത്. വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും ഇവർ അടിച്ചുതകര്‍ത്തു. വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം നടത്തി. ശൗചാലയം തല്ലിത്തകര്‍ത്തു.

കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പോലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് ഇപ്പോള്‍ താമസം. രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചു. എന്നാൽ, കഴിഞ്ഞ രാത്രി കുമരകം പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപാനികളെ ഇവിടെ നിന്ന് വീണ്ടും കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരെ ഇവിടെ നിന്ന് ഓടിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമായിട്ടാണ്
വീടാക്രമണമെന്നാണ് പോലീസിന്റെ നിഗമനം.