Monday
12 January 2026
23.8 C
Kerala
HomeKeralaസഞ്ചാരികൾക്ക് സന്തോഷ വാർത്ത; പൊന്മുടി തുറക്കുന്നു

സഞ്ചാരികൾക്ക് സന്തോഷ വാർത്ത; പൊന്മുടി തുറക്കുന്നു

പൊൻമുടി: പൊൻമുടി വിനോദ സഞ്ചാരകേന്ദ്രം 05-01-2022 മുതൽ സഞ്ചാരികൾക്കു വേണ്ടി നിയന്ത്രണ വിധേയമായി തുറക്കാൻ തീരുമാനിച്ചതായി ഡികെ മുരളി എംഎൽഎ അറിയിച്ചു. കഴിഞ്ഞ കുറേ നാളുകളായി കോവിഡ് സാഹചര്യവും തുടർന്ന് പേമാരിയിൽ റോഡ് തകർന്നത് കാരണവും പൊന്മുടി വിനോദ സഞ്ചാരകേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു.

ക്രിസ്തുമസ് കാലത്ത് തന്നെ തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യം വിനോദ സഞ്ചാര വകുപ്പ് മന്ത്രിയുടേയും, ഡി.എഫ്.ഒ യുടെയും ശ്രദ്ധയിൽ കൊണ്ട് വന്നിരുന്നു. ടൂറിസം വകുപ്പ് മന്ത്രിക്കും, വനം വകുപ്പു മന്ത്രിക്കും, പോലീസ് ,റവന്യൂവിനും ഇത് സംബന്ധിച്ച് വിശദമായ നിവേദനവും നൽകിയിരുന്നു, എന്നാൽ റോഡിൻ്റെ അപകടാവസ്ഥ പരിഹരിക്കാത്തത് ഈ സീസണിൽ പൊന്മുടി തുറക്കുന്നത് സംബന്ധിച്ച് അധികൃതർക്ക് ആശങ്കയുമുണ്ടായിരുന്നു. കഴിഞ്ഞമാസം കൂടിയ ജില്ലാ വികസന സമിതിയിൽ ഇക്കാര്യം വീണ്ടും ഉന്നയിച്ചു. റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടും, ഡി.എഫ്.ഒ യും, തഹസിൽദാറും നേരിട്ട് സ്ഥലം സന്ദർശിച്ച് ഇന്നത്തെ അവസ്ഥയ്ക്ക് പരിഹാരം കാണാനും തുറന്ന് പ്രവർത്തിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ആയതിൻ്റെ അടിസ്ഥാനത്തിൽ ടി സ്ഥലം, ഉദ്യോഗസ്ഥരും, പ്രതിനിധികളും സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്ന് അപകടാവസ്ഥയിലുള്ള റോഡ് ഭാഗത്ത് കാവൽ ഏർപ്പെടുത്തി നിയന്ത്രണ വിധേയമായി 2022 ജനുവരി 5 മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നു ഡികെ മുരളി എംഎൽഎയുടെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments