Monday
12 January 2026
27.8 C
Kerala
HomeKeralaസുവിശേഷകനും ക്രിസ്‌ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രൊഫ. എം വൈ യോഹന്നാൻ (84) അന്തരിച്ചു

സുവിശേഷകനും ക്രിസ്‌ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രൊഫ. എം വൈ യോഹന്നാൻ (84) അന്തരിച്ചു

സുവിശേഷകനും ക്രിസ്‌ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രൊഫ. എം വൈ യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടർന്ന്‌ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.

കോലഞ്ചേരിയിലെ കടയിരുപ്പിൽ ഇടത്തരം കാർഷിക കുടുംബത്തിലാണ് ജനിച്ച പ്രൊഫ. എം വൈ യോഹന്നാൻ സ്വകാര്യ വിദ്യാർഥിയായി പഠനം നടത്തിയാണ്‌ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്‌. പിന്നീട് യൂണിവേഴ്‌സിറ്റി റാങ്കോടെ ബിഎഡും പൂർത്തിയാക്കി.

1964ൽ സെന്റ് പീറ്റേഴ്‌സ് കോളജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച്‌ 1997 വരെ അവിടെ തുടർന്നു. 1995ൽ കേളേജ്‌ പ്രിൻസിപ്പലായി നിയമിതനായി. രണ്ടുവർഷത്തിനുശേഷം വിരമിച്ചു.

പതിനേഴാം വയസ്സുമുതൽ ‘സ്വമേധയാ സുവിശേഷ സംഘ’ത്തിലൂടെ സുവിശേഷപ്രഘോഷണ രംഗത്തു സജീവമായി. 100ൽപരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവു കൂടിയാണ്. മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന അഗപ്പെ ഡയഗ്നോസ്റ്റിക് എന്ന കമ്പിനിയുടെ ചെയർമാനാണ്‌.

RELATED ARTICLES

Most Popular

Recent Comments