സിപിഐ എം കർണാടക സംസ്ഥാന സമ്മേളനം ജനുവരി 2 മുതൽ

0
65

സിപിഐ എം കർണാടക സംസ്ഥാന സമ്മേളനം 2022 ജനുവരി രണ്ടുമുതൽ നാലുവരെ കൊപ്പാൾ ജില്ലയിലെ ഗംഗാവതിയിയിൽ നടക്കും. വിവിധ ജില്ലകളിൽ നിന്നായി മുന്നൂറിലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം ജൂലൈ നഗറിലെ അമർജ്യോതി കൺവെൻഷൻ ഹാളിൽ രണ്ടിന് രാവിലെ പത്തിന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്‌ഘാടനം ചെയ്യും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബി, ബി വി രാഘവുലു എന്നിവർ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി യു ബസവരാജ്‌ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. പൊതുസമ്മേളനം ജനുവരി നാലിന് വൈകിട്ട് മൂന്നിന് ഗാംഗവതി ടൗണിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചു. കാർഷിക- തൊഴിലാളി കൂട്ടായ്മ, യുവജന സമ്മേളനം, ചരിത്ര-സാഹിത്യ സെമിനാർ, മഹിളാ കൂട്ടായ്മ എന്നിവയും നടത്തി. സമ്മേളനത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ പ്രത്യേക വിഡിയോകളും തയ്യാറാക്കി.