മാറാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച ​ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ അറസ്റ്റില്‍

0
67

മാറാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച ​ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ അറസ്റ്റില്‍ . കഴിഞ്ഞ 28ന് രാത്രി 11ന് ഗോതീശ്വരം ബീച്ചില്‍ വെച്ച്‌ മാറാട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എം സി ഹരീഷിനെയും പട്രോളിങ് ഡ്യൂട്ടിയില്‍ ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും ആക്രമിച്ച ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് പിടിയിലായത്.മാറാട് ഗോതീശ്വരം ബീച്ച്‌, പിണ്ണാണത്ത് രജീഷ്കുമാര്‍ (49)നെയാണ് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ മാറാട് ഇന്‍സ്പക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്തത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്.