പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: കാണാതായ സഹോദരി പിടിയില്‍

0
62

 

വടക്കന്‍ പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സഹോദരി പിടിയിലായി. മരണപ്പെട്ട വിസ്മയയുടെ സഹോദരി ജിത്തുവിനെയാണ് (22) കാക്കനാട് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിസ്മയയുടെ മരണത്തിന് പിന്നാലെ ജിത്തുവിനെ കാണാതായിരുന്നു. ഇവര്‍ക്കായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ ജിത്തു കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം. വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. പൊലീസ് എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായി കത്തി. അതില്‍ ഒന്നില്‍ നിന്നാണ് വിസ്മയയുടെ മൃതദേഹം കണ്ടെത്തിയത്.